മുംബൈയില്‍ ഓഗസ്റ്റ് 6 വരെ നിരോധനാജ്ഞ

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതിന് വിലക്ക്

Prohibitory orders in Mumbai until August 6.

മുംബൈയില്‍ നിരോധനാജ്ഞ

Updated on

മുംബൈ: നഗരത്തില്‍ ഓഗസ്റ്റ് ആറ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് മുംബൈ പൊലീസ്. മഹാരാഷ്ട്ര പൊലീസ് ആക്ടിലെ സെക്ഷന്‍ 37 പ്രകാരമാണ് നിയന്ത്രണം. അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നതിനും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 900ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും നഗരത്തില്‍ സമരം ശകത്മാകുകയാണ്.

നിരോധനാജ്ഞ നിലനില്‍ക്കുന്ന കാലയളവില്‍ ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കുന്നതും പൊതുസ്ഥലങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതും പ്രസംഗങ്ങളും പ്രകടനങ്ങളും നടത്തുന്നതും വിലക്കിയിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാര്‍ഥികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സിജെപിക്ക് പിന്തുണയുമായി ഒട്ടേറെ റാലികളാണ് നഗരത്തില്‍ നടക്കുന്നത്.

logo
Metro Vaartha
www.metrovaartha.com