

സിനിമ സ്വപ്‌നം കാണുന്നവര്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പ്
നവി മുംബൈ: സിനിമ സ്വപ്നം മനസില്‍ സൂക്ഷിക്കുന്ന യുവപ്രതിഭകള്‍ക്കായി ദി ആർട്ട് ഓഫ് ആക്റ്റിങ് എന്ന പേരില്‍ അഭിനയ ശില്‍പ്പശാല നടത്തുന്നു. ആക്റ്റേഴ്സ് ഫാക്റ്ററിയാണ് ഈ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്. ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ മേയ് 21, 22, 23 തീയതികളില്‍ കോപര്‍ഖൈര്‍നയിലാണ് ക്യാംപ്.
മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജി പണിക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശില്‍പ്പശാലയില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരും പരിശീലകരും അനുഭവങ്ങള്‍ പങ്കുവയ്ക്കും.
നടനും ട്രെയ്നറുമായ ശ്രീജിത് രവി, എഴുത്തുകാരനും സംവിധായകനുമായ സന്തോഷ് ഇടുക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നന്ദു പൊതുവാള്‍, സേതു അടൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്കും ഇന്‍ററാക്റ്റിവ് സെഷനുകള്‍ക്കും നേതൃത്വം നല്‍കും.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സിനിമാ മേഖലയില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കാനിടയുണ്ടെന്നതാണ് ഈ ശില്‍പ്പശാലയുടെ പ്രധാന ആകര്‍ഷണം. അഭിനയത്തില്‍ താല്‍പ്പര്യമുള്ള പുതുമുഖങ്ങള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താനും ക്യാമറയ്ക്ക് മുന്നിലെ ഭയം മാറ്റാനും ഈ പരിശീലനം സഹായകരമാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് : 9207361833