എസ്എന്‍ഡിപി യോഗം നെരൂള്‍ ശാഖായോഗം വാര്‍ഷികം

വിദ്യാഭ്യാസം എന്നീ മേഖലകളിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മാതൃകാ ശാഖയാണ് നെരൂള്‍ ശാഖ

SNDP Yogam Nerul Branch Annual Meeting

എസ്എന്‍ഡിപി യോഗം നെരൂള്‍ ശാഖായോഗം വാര്‍ഷികം

Updated on: 

നവിമുംബൈ: എസ്എന്‍ഡിപി യോഗം മുംബൈ-താനെ യൂണിയനില്‍പെട്ട നെരൂള്‍ ശാഖായോഗത്തിന്‍റെ വാര്‍ഷിക ആഘോഷം നവംബര്‍ 14 ശനിയാഴ്ച വൈകിട്ട് 7ന് നെരൂളിലെ തേര്‍ണ ഓഡിറ്റോറിയത്തില്‍ നടക്കും. സാമുദായിക, സാമൂഹ്യ, കലാ, സാംസ്‌കാരിക രംഗങ്ങളിലും പ്രത്യേകിച്ച് ആതുരസേവനം, വിദ്യാഭ്യാസം എന്നീ മേഖലകളിലും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മാതൃകാ ശാഖയാണ് നെരൂള്‍ ശാഖ.

ശാഖാ പ്രസിഡന്‍റ് എ.ആര്‍. ശശിധരന്റെ അധ്യക്ഷത വഹിക്കും. സമ്മേളനത്തിനു ശേഷം തൃശൂര്‍ വള്ളുവനാട് ബ്രഹ്‌മയുടെ സൂപ്പര്‍ ഹിറ്റ് സാമൂഹ്യ സംഗീത നാടകം ''പകലില്‍ മറഞ്ഞിരുന്നൊരാള്‍'' അരങ്ങേറും.

കേരള സര്‍ക്കാരിന്‍റെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച നാടകം, നാടക രചന, സംവിധാനം, നടന്‍, ഗാനരചയിതാവ്, ഗായകന്‍ തുടങ്ങി 6 അവാര്‍ഡുകളും നിരവധി പ്രാദേശിക അവാര്‍ഡുകളും നേടിയ നാടകമാണിത്. ചടങ്ങിന് ശേഷം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണെന്ന് ശാഖാ സെക്രട്ടറി രതീഷ് ബാബു അറിയിച്ചു.