ഗുരുദേവഗിരിയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു

നടന്‍ നിര്‍മല്‍ പാലാഴി മുഖ്യാതിഥിയായി

Gurudeva Jayanthi was celebrated at Gurudevagiri.

ഗുരുദേവഗിരിയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു

Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി, നെരൂള്‍ ഈസ്റ്റ്, നെരൂള്‍ വെസ്റ്റ് യൂണിറ്റുകളുടെയും ഗുരുദേവഗിരി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സിനിമാ നടന്‍ നിര്‍മല്‍ പാലാഴി മുഖ്യാതിഥിയായിരുന്നു. സിനിമാ നിര്‍മാതാവ് മുരളി മാട്ടുമ്മല്‍ വിശിഷ്ടാതിഥിയും. പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞെരളത്ത് ഹരി ഗോവിന്ദനും സംഘവും ഗുരുദേവ കൃതികളെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ സോപാന സംഗീതം ആലപിച്ചു. സമിതി അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍, ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച ഗുരുകൃപാലയം ലഘുനാടകം, സാംസ്‌കാരിക സമ്മേളനം , മെറിറ്റ് അവാര്‍ഡ് വിതരണം, ചതയസദ്യ എന്നിവയുമുണ്ടായിരുന്നു.

സാംസ്‌കാരിക സമ്മേളനത്തില്‍ സമിതി വൈ. ചെയര്‍മാന്‍ എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം. ഐ. ദാമോദരന്‍, ചെയര്‍മാന്‍ എന്‍. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ്, സോണല്‍ സെക്രട്ടറി എന്‍.എസ്. രാജന്‍, ഗുരുദേവഗിരി കമ്മറ്റി കണ്‍വീനര്‍ വി.കെ. പവിത്രന്‍, വനിതാ വിഭാഗം സോണല്‍ കണ്‍വീനര്‍ മഞ്ജു പ്രേംകുമാര്‍, നിര്‍മല്‍ പാലാഴി, മുരളി മാട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.വി.പി. പ്രദീപ് കുമാര്‍ സ്വാഗതവും കെ. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com