നവിമുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
നവി മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (എന്‍എംഐഎ) നിന്നുള്ള വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിങ് ആരംഭി്ച്ചു. ക്രിസ്മസ് അവധിക്കാലത്ത് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങും.
ഒക്റ്റോബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ പുതിയ വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ ആരംഭിക്കും.
ആകാശ കൊച്ചിയിലേക്കുള്ള സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് കമ്പനികളും വൈകാതെ സര്‍വീസുകള്‍ ചാര്‍ട്ട് ചെയ്യും.