കർക്കടക വാവുബലി: ഗുരുദേവഗിരിയിൽ വന്‍ ഭക്തജനത്തിരക്ക്

പുലര്‍ച്ചെ 4 മണി മുതല്‍ ഭക്തജനങ്ങള്‍ എത്തി
Karkidaka Vavubali: Devotees throng Gurudevagiri

കര്‍ക്കിടക വാവിനോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ നെരൂള്‍ ഗുരുദേവഗിരിയില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങില്‍ നിന്ന്

Updated on

നവിമുംബൈ: കര്‍ക്കിടക വാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ നെരൂള്‍ ഗുരുദേവഗിരിയില്‍ നടന്ന ബലിതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നവിമുംബൈയില്‍ നിന്നുമായി പുലര്‍ച്ചെ 4 മണി മുതല്‍ തന്നെ ഇവിടേയ്ക്ക് ഭക്തജനങ്ങള്‍ എത്തിതുടങ്ങിയിരുന്നു. മൂവായിരത്തിലധികം പേര്‍ ഇവിടെയെത്തി ബലിതര്‍പ്പണം ചെയ്തതായി സമിതി ഭാരവാഹികള്‍ അറിയിച്ചു.

കുളിച്ച് ഈറനായി ഗൃഹാതുരസ്മരണകളോടെ ഗുരുദേവഗിരിയുടെ പൂമുഖത്ത് ഒരുക്കിയ ബലിത്തറയില്‍ നിരനിരയായിരുന്ന് നാക്കിലയില്‍ ബലിപിണ്ടവും കറുകയും തുളസിയും ചേര്‍ത്തുവച്ച് ആചാര്യന്‍ ചൊല്ലിക്കൊടുത്ത മന്ത്രങ്ങളുരുവിട്ടുകൊണ്ട് ബലിതര്‍പ്പണം നിര്‍വഹിച്ച് മണ്മറഞ്ഞ പിത്രുക്കളെ സ്മരിച്ചു. ബലിതര്‍പ്പണത്തിനുശേഷം തിലഹവനവും ഉണ്ടായിരുന്നു. ശ്രീനാരായണ മന്ദിരസമിതിയുടെ വീരാര്‍, സാക്കിനാക്ക, മീരാറോഡ് ഗുരുസെന്‍ററുകളിലും ബലിയിടല്‍ ചടങ്ങ് നടന്നു. ഇവിടെയും ധാരാളം പേര്‍ ബലിയിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com