മലയാളം മിഷന്‍ ഖാര്‍ഘര്‍ ഐരോളി മേഖലയുടെ പൊതുയോഗം

ഭാരവാഹികളെ തിരഞ്ഞെടുത്തു

General meeting of Malayalam Mission Kharghar Airoli region

മലയാളം മിഷന്‍ ഖാര്‍ഘര്‍ ഐരോളി മേഖലയുടെ പൊതുയോഗം

Updated on

നവിമുംബൈ: മലയാളം മിഷന്‍ ഖാര്‍ഘര്‍ ഐരോളി മേഖലയുടെ പൊതുയോഗം നടത്തി. മേഖല സെക്രട്ടറി മിനി അനില്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ മേഖല പ്രസിഡന്‍റ് ലിസി ജയരാജ് അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ 2023 ഏപ്രില്‍ മുതല്‍ 2026 ഏപ്രില്‍ വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ മേഖല പ്രവര്‍ത്തക സമിതിയുടെ രൂപീകരണം നടന്നു.

സജീവന്‍ നായര്‍ മേഖല പ്രസിഡന്‍റായും ദൃശ്യ രഘുനാഥ് സെക്രട്ടറിയായും സോമരാജന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, ചാപ്റ്റര്‍ ഉപദേശക സമിതി കണ്‍വീനര്‍ രുഗ്മിണി സാഗര്‍ എന്നിവര്‍ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നിരീക്ഷകരായി പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com