

ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പൂക്കള മത്സരം ഓഗസ്റ്റ് 9ന്
ഡോംബിവലി: ഓണാഘോഷങ്ങളുടെ ഭാഗമായി ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഗസ്റ്റ് 9-ന് കമ്പല്‍പാട മോഡല്‍ കോളേജില്‍ മെഗാ പൂക്കള മത്സരം സംഘടിപ്പിക്കുന്നു.ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 20,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് നല്‍കും.
കൂടാതെ, മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി ?3,000 വീതം നല്‍കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ അറിയിച്ചു.
ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്മയുടെ ആത്മാവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ പൂക്കള മത്സരത്തില്‍ ഡോംബിവലിയിലെയും സമീപ പ്രദേശങ്ങളിലെയും സംഘടനകളും ക്ലബ്ബുകളും റെസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബ കൂട്ടായ്മകളും ആവേശത്തോടെ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.