10 ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയെ പോലെ കൊല്ലപ്പെടും; യോഗി ആദിത‍്യനാഥിന് വധഭീഷണി

ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് യുവതിയുടെ ഭീഷണി സന്ദേശം ലഭിച്ചത്
If he does not resign within 10 days, he will be killed like Baba Siddique; Yogi Adityanath receives death threats
യോഗി ആദിത‍്യനാഥ്
Updated on

മുംബൈ: ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥിനെതിരെ വധഭീഷണി മുഴക്കി 24 വയസുകാരി. മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശി ഫാത്തിമ ഖാനാണ് യോഗി ആദിത‍്യനാഥിനെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് യുവതിയുടെ ഭീഷണി സന്ദേശം ലഭിച്ചത്. 10 ദിവസത്തിനകം രാജിവച്ചില്ലെങ്കിൽ മുൻ എൻസിപി നേതാവ് ബാബ സിദ്ദിഖിയെ പോലെ കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി സന്ദേശം.

ഐടി ബിരുദധാരിയായ ഫാത്തിമയ്ക്ക് മാനസിക തകരാറുള്ളതായി പൊലീസ് വ‍്യക്തമാക്കി. കഴിഞ്ഞ മാസം ഒക്‌ടോബർ 12 നായിരുന്നു ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. സിദ്ദിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുക്കൊണ്ട് ലോറൻസ് ബിഷ്ണോയി സംഘം രംഗത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com