
പങ്കജ മുണ്ടെ
മുംബൈ: മന്ത്രി പങ്കജ മുണ്ടെയെ ഫോണില്‍ വിളിച്ച് ശല്ല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ബീഡ് ജില്ലയിലെ അമോല്‍ ഛഗന്റാവു കാലെയാണ് അറസ്റ്റിലായത്.
മുണ്ടെയുടെ സ്വകാര്യ മൊബൈല്‍ നമ്പറിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവര്‍ത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു. തുടര്‍ന്ന് ശല്യം കൂടിയതോടെ പരാതി നല്‍കുകയായിരുന്നു.