യുവജന ദിനാഘോഷം നടത്തി

സാംസ്‌കാരിക സമ്മേളനവും നടത്തി

Youth Day celebration held

യുവജന ദിനാഘോഷം നടത്തി

Updated on

മുംബൈ: ബോംബെ കേരളീയ സമാജം, സ്വാമി വിവേകാനന്ദന്‍റെ ജയന്തിയോടനുബന്ധിച്ച് ദേശീയ യുവജന ദിനം ആഘോഷിച്ചു. കേരളഭവനിലെ നവതി മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സാംസ്‌കാരിക സമ്മേളനവും സംഗീത വേദിയും അരങ്ങേറി. യുവാക്കളെ കേന്ദ്രബിന്ദുവാക്കി ഒരുക്കിയ ഈ ആഘോഷം പ്രചോദനവും സന്ദേശവും ഒരു പോലെ നല്‍കുന്ന വേദിയായി മാറി.

മുംബൈയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍ ഡോ. സുനില്‍ കുട്ടി മുഖ്യാതിഥിയായി. സമാജം വൈസ് പ്രസിഡന്‍റ് ക്യാപ്റ്റന്‍ കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആര്‍. ദേവദാസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍, ജോയിന്‍റ് സെക്രട്ടറി ടി.എ. ശശി നന്ദി രേഖപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി, 'സംശുദ്ധ ഭക്ഷണവും സമ്പൂര്‍ണ്ണ ആരോഗ്യവും' എന്ന വിഷയത്തെ ആസ്പദമാക്കി യുവാക്കള്‍ക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ഒന്നാം സ്ഥാനം നേടിയ മാളവിക അഴകേശന്‍, രണ്ടാം സ്ഥാനം നേടിയ ജിഷ്ണു എസ്. പണിക്കര്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി. സ്വാതി ശിവദാസന്‍, രേഷ്മാ സുരേഷ്, ഹൃദ്യാ ഗോകുല്‍ദാസ്, സിദ്ധിജാ നായര്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com