
പുണെ: റീൽ എടുക്കുന്നതിനിടെ കാൽവഴുതി അണക്കെട്ടിൽ വീണതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഇൻസ്റ്റാഗ്രാം റീൽ എടുക്കുന്നതിനിടെയിലാണ് യുവാവിന് അപകടമുണ്ടായത്. ബീഡ് സ്വദേശിയായ ദത്ത ഭാരതി (24) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
പൂനെ ജില്ലയിലെ ഭാമ ആസ്‌ഖേദ് ഡാമിന്‍റെ മുകളിൽ വെച്ചാണ് സംഭവം നടന്നത്. റീൽ നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ തെന്നി വീഴുകയായിരുന്നു. മരിച്ചയാൾ മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. താലൂക്ക് ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തിയാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
അടുത്തിടെ ഇത്തരം അപകട മരണങ്ങൾ കൂടുന്നതായാണ് അധികൃതർ നൽകുന്ന വിവരം.സമാനമായ സംഭവത്തിൽ ഇൻസ്റ്റയിൽ റീൽ ന് വേണ്ടി സതാറയിൽ ഒരു യുവാവ് ബൈക്കിൽ അഭ്യാസം നടത്തവേ മറ്റൊരു ബൈക്കിൽ യാത്ര ചെയ്യുക ആയിരുന്ന ഒരു സ്ത്രീയെ ഇടിച്ച് വീഴ്ത്തിയിരുന്നു.അതിന് ശേഷം 4 ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവർ മരണപെട്ടു.