പാൽഘറിൽ 19കാരിയെ കല്ലുകൊണ്ട് തല തകർത്ത് കൊന്നു; യുവാവ് അറസ്റ്റിൽ

കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പാൽഘറിലെ എക്‌ലരെ ഗ്രാമത്തിന് സമീപമുള്ള ചതുപ്പുനിലത്ത് ഉപേക്ഷിക്കുകയായിരുന്നു.
പാൽഘറിൽ 19കാരിയെ കല്ലുകൊണ്ട് തല തകർത്ത് കൊന്നു
പാൽഘറിൽ 19കാരിയെ കല്ലുകൊണ്ട് തല തകർത്ത് കൊന്നു

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ 19കാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ തല കല്ലുകൊണ്ട് ഇടിച്ച് തകർക്കുകയായിരുന്നു. പെൺകുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതി പെൺകുട്ടിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

വഴക്ക് രൂക്ഷമായതോടെ പ്രതി പെൺകുട്ടിയുടെ തലയിൽ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പാൽഘറിലെ എക്‌ലരെ ഗ്രാമത്തിന് സമീപമുള്ള ചതുപ്പുനിലത്ത് ഉപേക്ഷിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com