ശ്രദ്ധേയമായി 'യുവ ജാഗരൺ 2024'ഏകദിന സെമിനാർ

യുവ ജാഗരൺ തുടർന്നും വിദ്യാർത്ഥികൾക്കായി ഇത്തരം സെമിനാറുകൾ നടത്താൻ പദ്ധതിയിടുന്നതായി സമന്വയ പ്രസിഡണ്ട് രോഷിത് കുമാർ അഭിപ്രായപ്പെട്ടു
ശ്രദ്ധേയമായി 'യുവ ജാഗരൺ 2024'ഏകദിന സെമിനാർ
Updated on

താനെ: മുംബെയിൽ കല്യാൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമന്വയ ചാരിറ്റബിൾഅസോസിയേഷൻ കോളെജ് വിദ്യാർത്ഥികൾക്കായി യുവ ജാഗരൺ 2024 എന്ന പേരിൽ ഒരു ഏകദിന സെമിനാർ നടത്തി.

ജീവിതത്തിൽ ഉന്നത വിജയം നേടി സമൂഹത്തിന്ന് മാതൃകയായ മുംബെയിലെ പ്രശസ്ത പ്ലാസ്റ്റിക്ക് സർജൻ, ഡോക്ടർ സൂരജ് നായർ, ഇൻവെസ്റ്റ്മെൻ്റ് വിധഗ്ദൻ പി.ആർ ദിലീപ്, ഐഐടിയിൽ നിന്ന് എം ടെക്ക് പൂർത്തിയാക്കി മൈക്രോസോഫ്റ്റിൽ ജോലി നേടിയ ഭാരതി പാഡി, എഫ് എസ്സ് എസ്സ് എ ഐ വെസ്റ്റേൺ റീജിയൻ ഡെപ്യൂട്ടി ഡയരക്ടർ ജ്യോതി ഹെർനെ എന്നിവർ അവരുടെ ജീവിത വിജയത്തിൻ്റെ രഹസ്യങ്ങൾ വിദ്യാർത്ഥികളുമായി പങ്ക് വെച്ചു.

സെമിനാറിൽ പങ്കെടുത്ത 200 ൽ അധികം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും നാലാഴ്ച ഇൻ്റെൺഷിപ്പ് പൂർത്തിയാക്കിയ 35 വിദ്യാർത്ഥിക്കൾക്ക് യോഗ്യത സർട്ടിഫിക്കറ്റും നൽകിയതായി പ്രോഗ്രാം സംയോജകൻ മനോജ് നായർ അറിയിച്ചു. യുവ ജാഗരൺ തുടർന്നും വിദ്യാർത്ഥികൾക്കായി ഇത്തരം സെമിനാറുകൾ നടത്താൻ പദ്ധതിയിടുന്നതായി സമന്വയ പ്രസിഡണ്ട് രോഷിത് കുമാർ അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com