മുംബൈ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ യുവസേന 10 സീറ്റുകളിലും വിജയിച്ചു: എബിവിപിക്ക് വൻ തിരിച്ചടി

പാർട്ടിയുടെ യുവജന വിഭാഗമായ യുവസേനയുടെ അധ്യക്ഷനായ ശിവസേന നേതാവ് ആദിത്യ താക്കറെ ബാന്ദ്രയിലെ അദ്ദേഹത്തിന്‍റെ വസതിയായ മാതോശ്രീയിൽ ഗംഭീരമായ ആഘോഷങ്ങളാണ് നടത്തിയത്
Yuva Sena won all 10 seats in the Mumbai University elections
മുംബൈ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ യുവസേന 10 സീറ്റുകളിലും വിജയിച്ചു: എബിവിപിക്ക് വൻ തിരിച്ചടി
Updated on

മുംബൈ: ഏറെ ചർച്ച ചെയ്യപ്പെട്ട മുംബൈ സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു, അഖില ഭാരതീയ വിദ്യാർഥി പരിഷത്തിനെ (എബിവിപി) പരാജയപ്പെടുത്തി ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള യുവസേന പത്ത് സീറ്റുകളിലും വിജയിച്ചു. പാർട്ടിയുടെ യുവജന വിഭാഗമായ യുവസേനയുടെ അധ്യക്ഷനായ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ ഇന്ന് ബാന്ദ്രയിലെ അദ്ദേഹത്തിന്‍റെ വസതിയായ മാതോശ്രീയിൽ ഗംഭീരമായ ആഘോഷങ്ങളാണ് നടത്തിയത്.

"ഒരിക്കൽ കൂടി! മുംബൈ യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ് സെനറ്റ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു എന്ന് മാത്രമല്ല,പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 100 ശതമാനം സ്ട്രൈക്ക് റേറ്റ് ഇൽ.ഇവിടെ നിന്ന് ഞങ്ങൾ തzരഞ്ഞെടുപ്പ് വിജയ കുതിപ്പു ആരംഭിക്കുന്നു,'' വർളി എംഎൽഎ എക്‌സിൽ പോസ്റ്റ് ചെയ്തു.

അതേസമയം ഒരു ദശാബ്ദത്തിലേറെയായി സെനറ്റിൽ യുവസേനയുടെ വിജയം തുടരുകയാണ്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെനറ്റ് തെരഞ്ഞെടുപ്പിൽ യുവ സേന നേടിയ ഈ വിജയം ബി ജെ പിക്ക് ഒരു തരത്തിൽ വലിയ തിരിച്ചടിയാണ്. രണ്ട് വർഷത്തെ കാലതാമസത്തിനും നിരവധി തർക്കങ്ങൾക്കും നിയമപോരാട്ടത്തിനും ശേഷമാണ് ബോംബെ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സെപ്റ്റംബർ 24 ന് പത്ത് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.വെള്ളിയാഴ്ച മുംബൈ യൂണിവേഴ്‌സിറ്റി ഫോർട്ട് കാമ്പസിലെ കോൺവൊക്കേഷൻ ഹാളിലാണ് വോട്ടെണ്ണൽ നടന്നത്.

എബിവിപിയുടെ വിദ്യാർത്ഥി വിഭാഗത്തിനെതിരെ വിജയം നേടിയ യുവസേന ശനിയാഴ്ച ഗംഭീര വിജയാഘോഷം നടത്തി. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ കണ്ടു. ഉദ്ധവ് താക്കറെയുടെ ഇളയ മകൻ തേജസ് താക്കറെ, അനന്തരവൻ വരുൺ സർദേശായി എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

സെപ്തംബർ 24ന് നടന്ന തെരഞ്ഞെടുപ്പിൽ 13,406 ബിരുദധാരികളായ വോട്ടർമാരെ ആകർഷിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ വിവിധ വിദ്യാർത്ഥി വിഭാഗങ്ങളിൽ നിന്നുള്ള 28 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. വോട്ടെടുപ്പിൽ 55 ശതമാനം പോളിങ് രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.