

സദാനന്ദ് ദത്തേ
മുംബൈ : മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സദാനന്ദ് ദത്തേയെ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലായി (ഡിജിപി) മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡിജിപി രശ്മി ശുക്ല ജനുവരി മൂന്നിന് വിരമിക്കുന്ന ഒഴിവിേലക്കാണ് ദത്തേ എത്തുന്നത്.
1990 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്തേ നേരത്തെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹം മഹാരാഷ്ട്ര കേഡറിലേക്ക് തിരിച്ചെത്തിയത്.