ഫാദര്‍ ജോസഫ് വാഴയില്‍ മുംബൈ ഭദ്രാസന വൈദിക സെക്രട്ടറി

മൂവാറ്റുപുഴ കുന്നയ്ക്കാല്‍ സ്വദേശി
Father Joseph Vazhayil, Clerical Secretary, Mumbai Diocese

ഫാദര്‍ ജോസഫ് വാഴയില്‍

Updated on

മുംബൈ: യാക്കോബായസഭ മുംബൈ ഭദ്രാസന വൈദിക സെക്രട്ടറിയായി കച്ച്, സൂറത്ത് ഇടവകളുടെ വികാരി ഫാദര്‍ ജോസഫ് വാഴയില്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ കുന്നയ്ക്കാല്‍ വാഴയില്‍ പരേതരായ പൈലിയുടെയും ഏലമ്മയുടെയും മകനാണ്.

യാക്കോബായ സഭാ മാനേജിങ് കമ്മിറ്റി അംഗം, മുംബൈ ഭദ്രാസന കൗണ്‍സില്‍ അംഗം, സഭയുടെ എജ്യൂക്കേഷന്‍ ട്രസ്റ്റ് ഗവേണിങ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

ഭദ്രാസന അഡ്മിനിസ്ട്രേറ്റര്‍ ഫാദര്‍ മാത്യൂസ് ചാലപ്പുറത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വൈദിക സംഘം ദേശീയ പ്രസിഡന്‍റ് ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാദര്‍ ബിനോയ് നെല്ലിക്ക തുരുത്തേല്‍, ട്രസ്റ്റി അഡ്വ. പി.പി .വര്‍ഗീസ്, അല്‍മായ ട്രസ്റ്റി ടി .എ. ജോര്‍ജുകുട്ടി, മുന്‍ വൈദിക സെക്രട്ടറി ഫാദര്‍ എല്‍ദോസ് എടപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

logo
Metro Vaartha
www.metrovaartha.com