

പുണെ സംഗീത സഭയുടെ സംഗീതാഞ്ജലി
പുണെ: പുണെ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗീതാഞ്ജലി ഞായറാഴ്ച വൈകിട്ട് 5 മുതല്‍ ശിവാജി നഗറിലുള്ള സവായ് ഗന്ധര്‍വ്വ ഹാളില്‍ നടത്തും.
പൂണെ യൂണിവേഴ്‌സിറ്റിയിലെ പ്രഥമ മെക്കാനിക്കല്‍ എഞ്ചിനീയറും, ഡി ആര്‍ ഡി ഓ മുന്‍ സീനിയര്‍ സയന്റിസ്റ്റും, സി. ഓ. ഇ. പി. ലൈഫ് ടൈം അചീവമെന്റ് അവാര്‍ഡ് ജേതാവുമായ വസന്ത രാമസ്വാമി മുഖ്യാതിഥിയാകും.
പുണെ സംഗീത സഭയുടെ സംഗീതാഞ്ജലി
നന്ദ നന്ദ ഗോപാല സംഘഗാനത്തോടെ പരിപാടികള്‍ ആരംഭിക്കും. ഡോ. പ്രീതി വാര്യര്‍, സാവിത്രി കുമാര്‍, രാജേശ്വരി ശ്രീനിവാസന്‍, ബിന്ദു രവീന്ദ്രനാഥ്, തുടങ്ങിയവര്‍ വായ്ത്താരിയും എച്. വെങ്കട്ടരാമന്‍ (മൃദംഗം), ജനാര്‍ദ്ദന അയ്യര്‍ (വയലിന്‍), ജി. ഗോപാലകൃഷ്ണന്‍ (മോര്‍ശംഖ്) തുടങ്ങിയവര്‍ പക്കമേളമൊരുക്കും. പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക്: 9881711848