മഹാഡ് മലയാളി സമാജം ഓണാഘോഷം 26ന്

സി.പി. സുധാകരന്‍ അധ്യക്ഷത വഹിക്കും

Mahad Malayali Samajam Onam celebrations on the 26th.

മഹാഡ് മലയാളി സമാജം ഓണാഘോഷം 26ന്

Updated on: 

മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം 26ന് വൈകിട്ട് 5 മുതല്‍ സമാജം ഹാളില്‍ നടക്കും. വൈകിട്ട് 7ന് ആരംഭിക്കുന്ന 28-ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് സി. പി. സുധാകരന്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന്‍ പി.കെ. മാധവന്‍ എറണാകുളം, കൊങ്കണ്‍ യാത്ര വേദി മഹാരാഷ്ട്ര ചീഫ് കോഡിനേറ്റര്‍ കെ.വൈ. സുധീര്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഡാന്‍സ്, സ്ത്രീകളുടെ കൈകൊട്ടിക്കളി, പുരുഷന്മാരുടെ തിരുവാതിര, ഗാനമേള എന്നിവ അരങ്ങേറും. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബൈനു പി. ജോര്‍ജ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com