ഖാര്‍ഘര്‍ കേരള സമാജം യൂത്ത് ലീഡര്‍ഷിപ്പ് പരിപാടി ആരംഭിച്ചു

12 മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് പരിപാടി
Kharghar Kerala Samajam has launched a youth leadership program.

ഖാര്‍ഘര്‍ കേരള സമാജം യൂത്ത് ലീഡര്‍ഷിപ്പ് പരിപാടി ആരംഭിച്ചു

Updated on: 

നവിമുംബൈ: കൗമാരക്കാരുടെ ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഖാര്‍ഘര്‍ കേരള സമാജം യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമിട്ടു. ഖാര്‍ഘര്‍ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഇന്റര്‍നാഷനലിന്റെ സഹകരണത്തോടെയും സ്‌പോണ്‍സര്‍ഷിപ്പോടെയുമാണ് ഈ വര്‍ക്ക്‌ഷോപ്പ് പരമ്പര സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ആദ്യമായാണ് ഒരു സമാജത്തിനായി ഇത്തരമൊരു പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

12 മുതല്‍ 18 വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പരിശീലന പരിപാടി എട്ട് സെഷനുകളായാണ് നടക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ആറിനാണ് ക്ലാസുകള്‍. ക്ലാസ് മുറികളിലെ പഠനം കേവലം മാര്‍ക്കുകളില്‍ മാത്രം ഒതുങ്ങുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരിക്കും ഇതെന്ന് സമാജം വിലയിരുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 97277 80169.