തെലങ്കാനയിലെ 14 ഗ്രാമങ്ങൾ മഹാരാഷ്ട്രയില്‍ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

നടപടികള്‍ വേഗത്തിലാക്കാൻ നിര്‍ദേശം

Devendra Fadnavis says 14 villages from Telangana will be included in Maharashtra

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Updated on

മുംബൈ: അതിര്‍ത്തി പ്രദേശങ്ങളിലുള്ള 14 ഗ്രാമങ്ങളെ മഹാരാഷ്ട്രയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയുടെയും തെലുങ്കാനയുടെയും അതിര്‍ത്തി പ്രദേശത്തെ ഗ്രാമങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത് അദ്ദേഹം വ്യക്തമാക്കി.

തെലുങ്കാനയിലെ രജുര, ജിവതി താലൂക്കുകളിലെ 14 ഗ്രാമങ്ങളാണ് ചന്ദ്രാപൂര്‍ ജില്ലയില്‍ ഉള്‍പ്പെടുത്തുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ 14 ഗ്രാമങ്ങളുടെ അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്ന ഘട്ടത്തിലാണ് ഈ തീരുമാനം. നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദേശം നല്‍കി.

മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയുടെ ഓഫിസില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. എംഎല്‍എ ദേവറാവു ഭോഗലെ, ജിവതി താലൂക്കിലെ 14 ഗ്രാമങ്ങളുടെ പ്രതിനിധികള്‍, ചന്ദ്രപൂര്‍ ജില്ലാ കലക്റ്റര്‍ വിനയ് ഗൗഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ ദുരിതം അനുഭവിക്കുന്ന ഗ്രാമീണര്‍ റവന്യൂ മന്ത്രിയുടെ മുന്നില്‍ നേരിട്ട് വന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രാമീണരുടെ ആവശ്യങ്ങള്‍ പ്രകാരം അതിര്‍ത്തി പ്രദേശങ്ങള്‍ മഹാരാഷ്ട്രയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ തീരുമാനത്തെ ശിവസേന യുബിടി നേതാവ് എംപി സഞ്ജയ് റാവത്ത് പിന്തുണച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com