
നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നോര്‍ക്ക ഓഫിസറുമായി കൂടിക്കാഴ്ച നടത്തി
നാസിക്ക്: നാസിക്കിലെ പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ വിശദമായി അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരം നോര്‍ക്ക റൂട്ട്‌സ് ഓഫിലെത്തി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളാശ്ശേരിയുമായി കൂടിക്കാഴ്ച നടത്തി.
പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഫോമുകള്‍ അപ്ലോഡ് ചെയ്യുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍. പുതിയ നോര്‍ക്ക മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളുടെ അപ്ഡേറ്റുകളും ലഭ്യതയും കൂടാതെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായുള്ള കേരള സര്‍ക്കാരിന്‍റെ പദ്ധതി നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
നാസിക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്‍റ് ഗോപാലകൃഷ്ണ പിള്ള, വര്‍ക്കിങ് പ്രസിഡന്‍റ് ജയപ്രകാശ് നായര്‍, ജനറല്‍ സെക്രട്ടറി അനൂപ് പുഷ്പാംഗദന്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.