

ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിന്റെ ഓണാഘോഷം 27ന്
കല്യാണ്‍: ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തുന്നു. സെപ്റ്റംബര്‍ 27ന് രാവിലെ 9.30 മുതല്‍ കോള്‍സേവാടിയിലെ മോഡല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നടക്കും.
മാവേലിയുടെ വരവേല്‍പ്പ്, വിവിധ കലാപരിപാടികള്‍, എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, സ്‌കോളര്‍ഷിപ്പ് വിതരണം, ഓണസദ്യ എന്നിവ സംഘടിപ്പിക്കും.
പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി വടംവലി മത്സരവും ഉണ്ടായിരിക്കും. പ്രസിഡന്റ് ലളിത ജെ. മേനോന്‍, സെക്രട്ടറി സംഗീത് ആര്‍. നായര്‍, ട്രഷറര്‍ ജ്യോതിസ് യു. കൈമള്‍, കണ്‍വീനര്‍ അജിത്കുമാര്‍ ജി.എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.