മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുക എന്നത് മാത്രമാണ് അജിത് പവാറിൻ്റെ ലക്ഷ്യം; ശിവസേന മുഖപത്രം 'സാമ്ന'

എൻസിപി നേതാവും ശരദ് പവാറിൻ്റെ അനന്തരവനുമായ അജിത് പവാറിനെ രൂക്ഷമായ ഭാഷയിൽ ആണ് എഡിറ്റോറിയലിൽ വിമർശിച്ചത്
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുക എന്നത് മാത്രമാണ് അജിത് പവാറിൻ്റെ ലക്ഷ്യം; ശിവസേന മുഖപത്രം 'സാമ്ന'

മുംബൈ: എൻസിപി നേതാവ് അജിത് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് വിമർശിച്ച് ശിവസേന (യുബിടി) മുഖപത്രം 'സാമ്‌ന'. എൻസിപി നേതാവും ശരദ് പവാറിൻ്റെ അനന്തരവനുമായ അജിത് പവാറിനെ രൂക്ഷമായ ഭാഷയിൽ ആണ് എഡിറ്റോറിയലിൽ വിമർശിച്ചത്.

തൻ്റെ പാർട്ടിയിലെ ചില നേതാക്കൾ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുന്നതിൻ്റെ പ്രാരംഭ ഘട്ടത്തിൽ ആണ് ശരദ് പവാർ എൻസിപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്ന് സാമ്‌ന എഡിറ്റോറിയൽ പറയുന്നു.

മുഖ്യമന്ത്രിയാകുക എന്നത് മാത്രമാണ് അജിത് പവാറിൻ്റെ ആഗ്രഹമെന്നും എഡിറ്റോറിയലിൽ പറയുന്നു. ലോക്‌സഭാ എംപിയെന്ന നിലയിൽ സുപ്രിയ സുലെ ഡൽഹിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിതാവിൻ്റെ നിലവാരത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും, അതിന് ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും എഡിറ്റോറിയലിൽ പറയുന്നു.

തൻ്റെ അനന്തരവനും അനുയായികളും കാവി പാർട്ടിയിൽ ചേരുന്നത് തടയാനാണോ മുതിർന്ന നേതാവായ ശരദ് പവാർ ഈ പ്രഖ്യാപനം നടത്തിയതെന്ന് എഡിറ്റോറിയൽ ചോദ്യം ചെയ്തു.

1999 മുതൽ താൻ സ്ഥാപിക്കുകയും നയിക്കുകയും ചെയ്ത എൻസിപിയുടെ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും എന്നാൽ പൊതുജീവിതത്തിൽ നിന്ന് വിരമിക്കുന്നില്ലെന്നും പവാർ ചൊവ്വാഴ്ച പറഞ്ഞു. ഇതിന് ശേഷം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിരവധി ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com