ഡൽഹിയിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി

ഡൽഹി പൊലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
Delhi's North Block receives bomb threat mail
ഡൽഹിയിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓഫീസ് ഉൾപ്പെടുന്ന നോർത്ത് ബ്ലോക്കിലാണ് ബോംബ് വച്ചതായി ഭീഷണി സന്ദേശമെത്തിയത്. ഡൽഹി പൊലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സന്ദേശം ലഭിക്കുന്നത്. ഫയർഫോഴ്സിന്‍റെ 2 വാഹനങ്ങളും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി.

പൊലീസ് കെട്ടിടത്തിൽ വിശദമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമെന്ന് പൊലീസ് വ്യക്തമാക്കി. ഇമെയിലിന്‍റെ ഐപി വിലാസവും ഉത്ഭവവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്‌കൂളുകൾ, ആശുപത്രികൾ, വിമാനത്താവളങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ബോംബ് ഭീഷണി ഉണ്ടായിരുന്നു. എല്ലാം വ്യാജമാണെന്നും തെളിഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com