ബിജെപിയുടെ അധികാരത്തിൻ കീഴിൽ കലാപവും അഴിമതിയും വർധിക്കുന്നു; കെജ്രിവാൾ

ഇന്ത്യ മുന്നണിക്ക് ബിജെപിയെ പരാജയപ്പെടുത്താനാകും
ബിജെപിയുടെ അധികാരത്തിൻ കീഴിൽ കലാപവും അഴിമതിയും വർധിക്കുന്നു; കെജ്രിവാൾ

ന്യൂഡൽഹി: ബിജെപിയുടെ അധികാരത്തിൻ കീഴിൽ ‌അക്രമവും അഴിമതിയും തർക്കങ്ങളും വർധിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ ‌ആം ആദ്മി പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ലെ തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് രാജ്യസ്നേഹത്തിന്‍റെ ഏറ്റവും വലിയ പ്രകടനം. തീർത്തും മോശം അവസ്ഥതയിലാണ് രാജ്യം. എല്ലായിടത്തും കലാപവും തർക്കങ്ങളും മാത്രമാണ്. അഴിമതിയും കൊള്ളയും തുടരുന്നു. മാത്രമല്ല രാജ്യത്തെ ജനസംഖ്യ കൂടുന്നതിനൊപ്പം തൊഴിൽമേഖല ചുരുങ്ങുകയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണനായി ബിജെപി സർക്കാർ എന്താണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ആരാഞ്ഞു.

അന്ധവിശ്വാസികളെ ഒഴിവാക്കി ദേശസ്നേഹികളോ‌ട് സംവദിക്കണമെന്ന് പ്രവർത്തകരോ‌‌ട് അദ്ദേഹം ആഹ്വാനം ചെയ്തു. ദേശസ്നേഹികൾ നിങ്ങളുടെ വാക്കുകൾ കേൾക്കുമെന്നും ഇന്ത്യ മുന്നണിക്ക് ബിജെപിയെ പരാജയപ്പെടുത്താനാകുമെന്നും കെജ്രിവാൾ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com