ലോക്സഭാ തെരഞ്ഞെടുപ്പ്: മണ്ഡലം തിരിച്ചുള്ള കണക്കുകൾ പുറത്തുവിട്ട് തെര. കമ്മിഷന്‍

പോളിങ് ശതമാനത്തിൽ ആർക്കും ക്രമക്കേട് നടത്താനാകില്ല
election commision relases seat wise polling number of 5 phases
ലോക്സഭാ തെരഞ്ഞെടുപ്പ്: മണ്ഡലം തിരിച്ചുള്ള കണക്കുകൾ പുറത്തുവിട്ട് തെര. കമ്മിഷന്‍file

ന്യൂഡൽഹി: ആദ്യ 5 ഘട്ടം വോട്ടെടുപ്പിൽ ഓരോ മണ്ഡലത്തിലെയും പോളിങ്ങിന്‍റെ വിശദ കണക്കുകൾ തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടു. ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ ഒരു മാറ്റവും സാധ്യമല്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

ബൂത്ത്തല പോളിങ് കണക്കുകൾ വോട്ടെടുപ്പു നടന്ന് 48 മണിക്കൂറിനുള്ള പ്രസിദ്ധീകരിക്കണമെന്ന ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു പിന്നാലെയാണു കമ്മിഷന്‍റെ നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുഷിപ്പിക്കാൻ തെറ്റായ ആഖ്യാനങ്ങളും സംശയമുണർത്തുന്ന വാദങ്ങളും ഉയർത്തുന്ന പുതിയ മാതൃക രൂപപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ പുറത്തുവിട്ട് കമ്മിഷൻ പറഞ്ഞു.

ആദ്യ 5 ഘട്ടങ്ങളിലെ പോളിങ് ശതമാനവും കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 66.14 %, രണ്ടാം ഘട്ടത്തിൽ 66.71 %, മൂന്നാം ഘട്ടത്തിൽ 65.68 %, നാലാം ഘട്ടത്തിൽ 69.16 %, അഞ്ചാം ഘട്ടത്തിൽ 62.20 % എന്നിങ്ങനെയാണ് പോളിങ്.

പോളിങ് ശതമാനത്തിൽ ആർക്കും ക്രമക്കേട് നടത്താനാകില്ലെന്നും സ്ഥാനാർഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ പോളിങ് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com