സിപിആറിന്‍റെ വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി കേന്ദ്രം

സിപിആറിലും ഓക്സ് ഫാം ഇന്ത്യയിലും കഴിഞ്ഞ സെപ്റ്റംബറിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു
സിപിആറിന്‍റെ വിദേശ സംഭാവന ലൈസൻസ് റദ്ദാക്കി കേന്ദ്രം

ന്യൂഡൽഹി: സിപിആറിന്‍റെ ( center for policy research) വിദേശ സംഭാവന ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. എഫ്‌സിആറിന്‍റെ മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.

സിപിആറിലും ഓക്സ് ഫാം ഇന്ത്യയിലും കഴിഞ്ഞ സെപ്റ്റംബറിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തി 5 മാസത്തിനുശേഷമാണ് സിപിആറിന്‍റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുന്നത്. പ്രമുഖ എൻജിഒ ആയ ഓക്സ്ഫാമിന്‍റെ വിദേശ സംഭാവന ലൈസൻസും ജനുവരിയിൽ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com