

ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്
file photo
ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പ്രത്യേക സംഘത്തിന്‍റെ (എസ് ഐ ടി) അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കി കർണാടക ഹൈക്കോടതി. എസ്ഐടിയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ജസ്റ്റിസ് മുഹമ്മദ് നവാസ് അധ്യക്ഷനായ ബഞ്ചിന്‍റേതാണ് നടപടി.
ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ടി.ജയന്ത്, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലാണ് നേരത്തെ കോടതി അന്വേഷണം സ്റ്റേ ചെയ്തത്. എസ്ഐടി തുടര നോട്ടീസ് അയയ്ക്കുന്നത് ചോദ്യം ചെയ്തു കൊണ്ടാണ് ഇവർ ഹർജി നൽകിയത്. ഹർജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
കേസിൽ വാദിയോ പ്രതിയോ അല്ലാത്ത തങ്ങൾക്ക് പത്തൊൻപതു തവണ സമൻസ് അയച്ചെന്നും അത് നിയമവിരുദ്ധ നടപടിയാണെന്നും കാണിച്ചാണ് നാലു പേരും ഹൈക്കോടതിയെ സമീപിച്ചത്. എഫ്ഐ ആർ രജിസ്റ്റർ ചെയ്തത് മജിസ്ട്രേറ്റിന്‍റെ അനുമതി ഇല്ലാതെയാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.