വിഷവാതകം ശ്വസിച്ചു; മുംബൈയിൽ ഒരാൾ മരിച്ചു, 2 പേർ ആശുപത്രിയിൽ

അഹമ്മദ് ഹുസൈൻ എന്ന ഇരുപതുകാരനാണ് മരിച്ചത്.
1 dead 2 in hospital due to inhaling toxic fumes in mumbai

വിഷവാതകം ശ്വസിച്ചു; മുംബൈയിൽ ഒരാൾ മരിച്ചു, 2 പേർ ആശുപത്രിയിൽ

Updated on

മുംബൈ: മുംബൈയിലെ അന്ധേരിയിൽ വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് ഒരാൾ മരിക്കുകയും രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അഹമ്മദ് ഹുസൈൻ എന്ന ഇരുപതുകാരനാണ് മരിച്ചത്.

വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് മൂന്നു പേരുടെയും ആരോഗ‍്യനില മോശമായിരുന്നു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് ഹോളി സ്പിരിറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.

നൗഷാദ് അൻസാരി (28), സാബ ഷെയ്ഖ് (17) എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. അന്ധേരിയിലെ വ‍്യവസായിക മേഖലയിൽ രാസവസ്തു ചോരുകയും ഇതു ശ്വസിച്ചതു മൂലമാണ് ഒരാളുടെ മരണത്തിനിടയാക്കിയതെന്നും മറ്റു രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നതെന്നുമാണ് സൂചന. ചോർച്ചയുടെ കാരണം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com