ഉറങ്ങിക്കിടന്ന സഹപാഠിയെ ഇരുമ്പുവടിക്ക് അടിച്ചുകൊന്നു, ആക്രമിച്ചത് 9ാം ക്ലാസുകാരൻ

ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു
1 Dead After Class 9 Boy Attacks Students With Iron Rod

ഉറങ്ങിക്കിടന്ന സഹപാഠിയെ ഇരുമ്പുവടിക്ക് അടിച്ചുകൊന്നു, ആക്രമിച്ചത് 9ാം ക്ലാസുകാരൻ

Updated on

ബെംഗളൂരു: ബെള്ളാരിയിൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ 9ാം ക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഗുരുകുൽ ഇന്റർനാഷനൽ സ്കൂളിന്‍റെ ഹോസ്റ്റലിലാണ് ആക്രമണം നടന്നത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ഇരുമ്പുവടികൊണ്ട് ആക്രമിക്കുകയായിരുന്നു.

എട്ട് വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിലാണ്. ആറ് പേർ‌ ചികിത്സയിലാണ്. വിദ്യാർഥിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച ഹോസ്റ്റൽ വാർഡനേയും ഡ്രൈവറേയും ആക്രമിച്ചു. തുടർന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നിസ്സാര വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. വിദ്യാർഥിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ആക്രമിച്ച വിദ്യാർഥി ലഹരിക്ക് അടിമയായിരിക്കാമെന്നും സ്കൂൾ അധികൃതർക്കെതിരേ നടപടി വേണമെന്നും കൊല്ലപ്പെട്ട വിദ്യാർഥിയുടെ കുടുംബം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com