ഡൽഹി വിമാനത്താവള ടെർമിനലിന്‍റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം: 1 മരണം, 3 പേരുടെ നില ഗുരുതരം

വിമാനത്താവളത്തിന്‍റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണു പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
1 killed after roof collapses at Delhi Airport T1 amid heavy rain
ഡൽഹി വിമാനത്താവള ടെർമിനലിന്‍റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം: 1 മരണം, 3 പേരുടെ നില ഗുരുതരം
Updated on

ന്യൂഡല്‍ഹി: കനത്ത കാറ്റിലും മഴയിലും ഡല്‍ഹി വിമാനത്താവളത്തിലെ ടെർമിനലിന്‍റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ മറ്റ് 6 പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെ കനത്ത മഴക്കിടെ ടെര്‍മിനല്‍ ഒന്നിന്‍റെ ഡിപാര്‍ച്ചര്‍ മേഖലയിലാണ് അപകടമുണ്ടായത്. തുടർന്ന് വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വിമാനത്താവളത്തിന്‍റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണു പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. മേല്‍ക്കൂരയ്ക്ക് അടിയില്‍ കുടുങ്ങിയ വാഹനങ്ങള്‍ ഇതുവരെ മാറ്റിയിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ശക്തമായ മഴയെ തുടർന്നാണ് മേൽക്കൂര തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനമെന്നും കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. അപകടത്തിൽ വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.