താമസിക്കാത്ത വീട്ടിൽ ഒരു ലക്ഷം രൂപ കറന്‍റ് ബിൽ; ഹിമാചലിൽ ഭരണ മാറ്റം വേണമെന്ന് കങ്കണ

വളരെ പരിതാപകരമായ അവസ്ഥയാണിതെന്നും തനിക്ക് ലജ്ജ തോന്നിയെന്നും കങ്കണ പറഞ്ഞു
1 lakh Electricity bill on kangana ranaut home in manali

കങ്കണ റണാവത്

Updated on

ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടിയെ വിമർശിച്ച് മണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്. താമസമില്ലാത്ത മണാലിയിലുള്ള കങ്കണയുടെ വീട്ടിൽ ഒരു ലക്ഷം രൂപ കറന്‍റ് ബിൽ ലഭിച്ചതിനെ തുടർന്നായിരുന്നു വിമർശനം.

ഹിമാചൽ പ്രദേശിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു എംപി ഈ കാര‍്യം വ‍്യക്തമാക്കിയത്.

താൻ താമസിക്കാത്ത വീട്ടിൽ ഒരു ലക്ഷം രൂപ കറന്‍റ് ബിൽ വന്നുവെന്നും വളരെ പരിതാപകരമായ അവസ്ഥയാണിതെന്നും തനിക്ക് ലജ്ജ തോന്നിയെന്നും കങ്കണ പറഞ്ഞു.

സംസ്ഥാനത്ത് ഭരണമാറ്റം കൊണ്ടുവരണമെന്ന് ബിജെപി പ്രവർത്തകരോട് കങ്കണ പ്രസംഗത്തിലൂടെ ആവശ‍്യപ്പെട്ടു. താഴേത്തട്ടിലുള്ള പ്രവർത്തകർ അതിനുവേണ്ടി പ്രവർത്തിക്കണമെന്നും കങ്കണ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com