

ബംഗളൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 മരണം. 15 ഓളം പേർക്ക് പരുക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. പരുക്കേറ്റവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം നടന്നത്. സാവനൂരില്‍ നിന്ന് കുംത മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി പോയവരാണ് അപകടത്തില്‍പ്പെട്ടത്. എന്നാൽ എന്താണ് അപകടത്തിനു കാരണമെന്നതിൽ വ്യക്തതയില്ല.