പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പിതാവിനെതിരേ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
10-month-old baby dies after father throws beedi stuck in throat

പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

file image

Updated on

മംഗളൂരു: അഡയാറിൽ പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് അനീഷ് കുമാർ ആണ് മരിച്ചത്.

പിതാവ് ഉപയോഗിച്ച് അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുഞ്ഞ് എടുത്ത് വിഴുങ്ങുകയായിരുന്നു. സംഭവത്തിൽ പിതാവിനെതിരേ അമ്മ പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് എടുക്കാൻ പറ്റുന്നിടത്ത് ബീഡിക്കുറ്റികൾ വലിച്ചെറിയരുതെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണെന്ന് പരാതിയിൽ യുവതി പറയുന്നു. മംഗളൂരു റൂറൽ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com