
കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു
കോലാപ്പൂർ: കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് 10 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലെ ശ്രാവണ്‍ ഗവാഡെ എന്ന കുട്ടിയാണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം ഗണേശ പന്തലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അസ്വസ്ഥത തോന്നിയതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് അമ്മയുടെ മടിയിൽ കിടന്ന് കുട്ടി മരിക്കുകയായിരുന്നു.