പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന് ഓൺലൈനായി വാങ്ങിയ കേ​ക്ക് ക​ഴി​ച്ച് 10 വയസുകാരിക്ക് ദാരുണാന്ത്യം

കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ​ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
10-year-old girl dies after eating her birthday cake in Punjab
10-year-old girl dies after eating her birthday cake in Punjab

പഞ്ചാബ്: പിറന്നാളാഘോഷത്തിന് വാങ്ങിയ കേക്ക് കഴിച്ച് 10 വയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാല സ്വദേശിയായ മൻവിയാണ് മരിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ​ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.

മാർച്ച് 24നാണ് കുടുബം പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ 7 മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി 10 മണിയോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. തൊണ്ട വരണ്ടെന്നു പറഞ്ഞു മൻവി ഇടയ്ക്കിടെ വെള്ളം ചോദിച്ചു വാങ്ങി. അൽപസമയത്തിനു ശേഷം ഉറങ്ങുകയും ചെയ്തു. എന്നാൽ പിറ്റേദിവസം ആരോഗ്യനില വഷളായ ‌നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്‌സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി.

ഓൺലൈനിൽ ഓർഡർ ചെയ്ത കേക്കിൽ വിഷപദാർഥം അടങ്ങിയിരുന്നുവെന്നും അതാണ് മരണത്തിനു കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ ബേക്കറി ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കേക്കിന്‍റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. റിപ്പോർട്ട് വന്നാൽ ഉടൻ തുടരന്വേഷണം ആരംഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com