അഫ്സൽ ഗുരുവിന്‍റെ ബന്ധുക്കളുടെ അനധികൃത നിർമാണം പൊളിച്ചുനീക്കി

ബാരാമുള്ള ജില്ലയിൽ സോപോറിൽ നിർമിച്ച അനധികൃത കെട്ടിടമാണു പൊളിച്ചത്.
Afzal Guru

അഫ്സൽ ഗുരു

Updated on: 

ശ്രീനഗർ: പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിന്‍റെ ബന്ധുക്കൾ സർക്കാർ ഭൂമി കൈയേറി നിർമിച്ച കെട്ടിടം ജമ്മു കശ്മീർ റവന്യൂ അധികൃതർ പൊളിച്ചുനീക്കി. ബാരാമുള്ള ജില്ലയിൽ സോപോറിൽ നിർമിച്ച കെട്ടിടമാണു പൊളിച്ചത്.

 Illegal construction by Afzal Guru's relatives demolished

അഫ്സൽ ഗുരുവിന്‍റെ ബന്ധുക്കളുടെ അനധികൃത നിർമാണം പൊളിച്ചുനീക്കിയപ്പോൾ

വെള്ളപ്പൊക്ക നിയന്ത്രണ മേഖലയിലെ സർക്കാർ ഭൂമി കൈയേറി താത്കാലിക ഷെഡ് നിർമിക്കുകയായിരുന്നു ഇവർ. സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചാണ് സംസ്ഥാന ഭൂമിയിൽ കെട്ടിടം നിർമിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2001ലെ പാർലമെന്‍റ് ആക്രമണക്കേസിൽ പ്രതിയായിരുന്നു അഫ്സൽ ഗുരു. 2013 ഫെബ്രുവരിയിലാണ് ഇയാളെ തൂക്കിലേറ്റിയത്.

logo
Metro Vaartha
www.metrovaartha.com