നവി മുംബൈയിലെ ഘാർഖറിൽ ഭൂഷൺ അവാർഡ്‌ദാന ചടങ്ങിൽ പങ്കെടുത്ത 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു

മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി.
നവി മുംബൈയിലെ ഘാർഖറിൽ ഭൂഷൺ അവാർഡ്‌ദാന ചടങ്ങിൽ പങ്കെടുത്ത 11 പേർ സൂര്യാഘാതമേറ്റ് മരിച്ചു

നവി മുംബൈ: നവി മുംബൈയിലെ ഘാർഘറിൽ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. തുറന്ന മൈതാനത്തുവച്ച് ഇന്നലെയായിരുന്നു ചടങ്ങ്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. ഇന്നലെ 38 ഡിഗ്രി ചൂട് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. 24 പേര്‍ ചികിത്സയിലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സൂര്യാഘാത സംബന്ധിയായി ചികിത്സ തേടിയവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

സാമൂഹിക പ്രവർത്തകൻ ദത്താത്രേയ നാരായൺ എന്ന അപ്പാസാഹേബ് ധർമ്മാധികാരിക്ക് മഹാരാഷ്ട്ര ഭൂഷൺ അവാർഡ് സമ്മാനിക്കുന്ന ചടങ്ങാണ് നവി മുംബൈയിൽ നടന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുരസ്കാരം നൽകി ആദരിച്ചത്. ഘാർഘറിലെ 306 ഏക്കർ ഗ്രൗണ്ടിൽ നടന്ന പരിപാടി രാവിലെ 11.30 ഓടെ ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.

പരിപാടിക്കിടെ നിർജ്ജലീകരണം പോലുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 123 പേർ ചികിത്സ തേടിയിരുന്നു. വേദിയിൽ സജ്ജീകരിച്ച 30 മെഡിക്കൽ ബൂത്തുകളിലേക്ക് ആണ് ഇവരെ ആദ്യം കൊണ്ടുപോയത്. പിന്നീട് തുടർ ചികിത്സ ആവശ്യമുള്ള 13 രോഗികളെ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി, ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്ര സംസ്ഥാന നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസിന്റെ വർക്കിംഗ് പ്രസിഡന്റ് സൂരജ് ചവാൻ, സംഭവത്തിൽ മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ട്വീറ്റ് ചെയ്യുകയും ചെയ്തു, “മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങ് കൊടും ചൂടിൽ വെയിലത്ത്‌ നടത്തിയത്‌ ക്രൂരതയാണ്. ഇത്‌ മൂലം കുറെ നിരപരാധികൾ മരിക്കുകയും നിരവധി ആളുകൾ ആശുപത്രിയിൽ ആവുകയും ചെയ്തു. സർക്കാരിന്റെ അവഗണന, കെടുകാര്യസ്ഥത ഇതാണ് ഇതെല്ലാം തെളിയിക്കുന്നത്." അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com