മാവോയിസ്റ്റ് വേട്ട: മരണസംഖ്യ 20 ആയി

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റുകളിൽ ഒരാളും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന
20 Maoists killed in encounter
20 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു
Updated on

ഭുവനേശ്വർ: ഒഡീശ - ഛത്തിസ്ഗഡ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ഇരുപത് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഛത്തിസ്ഗഡിലെ ഗരിയാബന്ധ് ജില്ലയിൽ, കുലാരിഘട്ട് റിസർവ് വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ.

ഇവിടെ സിആർപിഎഫ് നടപടി തുടരുകയാണ്. മാവോയിസ്റ്റുകളുടെ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാന സേനകളും നടപടിയിൽ പങ്കെടുക്കുന്നു.

തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് കമാൻഡർ ജയ് റാം (ചൽപതി) മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് സൂചന.

Jai Ram alias Chalpathy
ചൽപതി എന്ന ജയ് റാം

അതിർത്തി മേഖലകളിലൂടെയുള്ള മാവോയിസ്റ്റ് നീക്കം തടയാൻ ഉദ്ദേശിച്ച് തിങ്കളാഴ്ച രാവിലെ ആരംഭിച്ച നടപടിയാണ് ചൊവ്വാഴ്ച ഏറ്റുമുട്ടലിൽ കലാശിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com