ഷെങ്കൻ വിസ ഫീസ് കൂട്ടി

പുതിയ നിരക്കുകൾ ജൂൺ 11 മുതൽ പ്രാബല്യത്തിൽ
12 per cent increase in Schengen visa charges
ഷെങ്കൻ വിസ ഫീസ് കൂട്ടി

ന്യൂഡൽഹി: ഷെങ്കൻ വിസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന. മുതിർന്നവർക്കുള്ള വിസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയും കുട്ടികളുടെ വിസ ഫീസ് 40 നിന്നും 45 യൂറോയായും ഉയരും. യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ ചാർജ് ജൂൺ 11ന് നിലവിൽ വരും.

വിസ ഫീസ് വർധിപ്പിക്കുന്ന വിവരം സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേസാണ് സ്ഥിരീകരിച്ചത്. കുറഞ്ഞകാലത്തേക്ക് യുറോപ്പിൽ താമസിക്കുന്നവരുടെ വിസ ഫീസാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. ഇതിനു മുൻപ് 2020ലാണ് ഷെങ്കൻ വിസക്കുള്ള ചാർജ് വർധിപ്പിച്ചത്. അന്ന് 60 യൂറോയിൽ നിന്നും 80 യൂറോയായാണ് ചാർജ് വർധിപ്പിച്ചത്.

പണപ്പെരുപ്പം ഉയർന്നതും ജീവനക്കാരുടെ ശമ്പളവുമാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2023ൽ 10.3 മില്യൺ അപേക്ഷകളാണ് യുറോപ്പിൽ ഷോർട്ട് സ്റ്റേക്കായി ലഭിച്ചത്. 37 ശതമാനം വർധന അപേക്ഷകളിലുണ്ടായി എന്നാണ് കണക്കാക്കുന്നത്. അതേസമയം ഏറ്റവും കൂടുതൽ വിസ അപേക്ഷകൾ ലഭിച്ചത് 2019ലാണ്. അന്ന് 17 മില്യൺ അപേക്ഷകളാണ് ലഭിച്ചതെന്ന് കണക്കുകൾ പറയുന്നു.

Trending

No stories found.

Latest News

No stories found.