
മുകേഷ് ഗോയൽ, മനീഷ് സിസോദിയ
ന‍്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. 13 ആംആദ്മി പാർട്ടി കൗൺസിലർമാർ രാജിവച്ചു. കൂടാതെ എഎപി കക്ഷി നേതാവായിരുന്ന മുകേഷ് ഗോയലിന്‍റെ നേതൃത്വത്തിൽ പുതിയ പാർട്ടി പ്രഖ‍്യാപിക്കുകയും ചെയ്തു. ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടിയെന്നാണ് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്കു പിന്നാലെയാണ് ആം ആദ്മിക്ക് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്കു വേണ്ടി ഗോയൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 25 വർഷ കാലം മുനിസിപ്പൽ കൗൺസിലറായിരുന്നു ഗോയൽ. 2021ലാണ് കോൺഗ്രസ് വിട്ട് ആംആദ്മിയിലേക്ക് കൂടുമാറിയത്.