ഒറ്റ ദിവസം; ബീഹാറില്‍ ഇടിമിന്നലേറ്റ് 13 മരണം

കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു
13 killed in lightning strike in Bihar

ഒറ്റ ദിവസം; ബീഹാറില്‍ ഇടിമിന്നലേറ്റ് 13 മരണം

symbolic image
Updated on

പാട്ന: ബീഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ മരിച്ചു. ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ നാലു ജില്ലകളിലായാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. ബെഗുസരായി (5), ദര്‍ഭംഗ (4), മധുബനി (3), സമസ്തിപുര്‍ (1) എന്നിങ്ങനെയായിരുന്നു മരണനിരക്ക്.

ബുധനാഴ്ച രാവിലെ ഈ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനേ തുടര്‍ന്നാണ് ഇടിമിന്നലേറ്റുള്ള മരണമുണ്ടായത്. മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയിൽ ജനങ്ങൾ ദുരന്തനിവാരണ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. 2023ല്‍ മാത്രം 275 പേരാണ് ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com