അധ‍്യാപകരുടെ മാനസിക പീഡനം; 13 കാരൻ ജീവനൊടുക്കി

പഞ്ചാബിലെ ലുധിയാനയിലാണ് വിദ‍്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
13 year old ends life; 2 teachers booked in ludhiana

അധ‍്യാപകരുടെ മാനസിക പീഡനം; 13 കാരൻ ജീവനൊടുക്കി

Updated on

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്നും വിദ‍്യാർഥിയുടെ ആത്മഹത‍്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സ്കൂളിലെ രണ്ട് അധ‍്യാപകരുടെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് ആത്മഹത‍്യാ കുറിപ്പിൽ പറയുന്നത്.

വിദ‍്യാർഥിയുടെ അച്ഛന്‍റെ പരാതിയിൽ ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിനു പുറത്തുള്ള ഷെഡിലായിരുന്നു വിദ‍്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ‍്യാർഥിയുടെ മരണ വിവരം അറിഞ്ഞതോടെ അധ‍്യാപകർ മുങ്ങി. ഇവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com