രാജസ്ഥാനിൽ ശിവരാത്രി ഘോഷയാത്രക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 പേരുടെ നില അതീവ ഗുരുതരം

ഘോഷ‍യാത്രക്കിടെ ഇരുമ്പു പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്
പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നു
പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് എത്തിക്കുന്നു
Updated on

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരാമെന്ന് റിപ്പോർട്ട്.

ഘോഷ‍യാത്രക്കിടെ ഇരുമ്പു പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഷോക്കേറ്റ ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് മറ്റ് കുട്ടികൾക്ക് ഷോക്കേറ്റത്. 2 കുട്ടികൾക്ക് ഗുരുതരായി പരുക്കേറ്റിട്ടുണ്ട്.

അതേസമയം വൈദ്യുതി വകുപ്പിന്‍റെ അനാസ്ഥയാണ് അപകട കാരണമെന്ന് ആരോപണമുണ്ട്. അപകടസ്ഥലത്ത് ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ താഴ്ന്ന നിലയിലായിരുന്നു. അനാസ്ഥ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com