കേന്ദ്ര സർക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 14 പ്രതിപക്ഷ പാർട്ടികൾ; സുപ്രീം കോടതിയിൽ ഹർജി നൽകി

ഈ യോഗത്തിൽ നിന്നും തെലുങ്കാന ഭരിക്കുന്ന ബിആർഎസും പശ്ചിമ ബംഗാൽ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും വിട്ടു നിന്നു
കേന്ദ്ര സർക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 14 പ്രതിപക്ഷ പാർട്ടികൾ;  സുപ്രീം കോടതിയിൽ ഹർജി നൽകി
Updated on

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനു നേരെ ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അടുത്ത മാസം 5 നാണ് സുപ്രീം കോടതി ഹർജി പരിഗണിക്കുന്നത്. അറസ്റ്റിനും റിമാന്‍റിനും മാർഗരേഖ വേണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഇന്ന് പാലർമെന്‍റിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ 13 കക്ഷി നേതാക്കൾ പങ്കെടുത്തു. ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും പിന്തുണ അറിച്ചിട്ടുണ്ട്. ഈ യോഗത്തിൽ നിന്നും തെലുങ്കാന ഭരിക്കുന്ന ബിആർഎസും പശ്ചിമ ബംഗാൽ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും വിട്ടു നിന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com