ചിക്കമംഗളൂരുവിൽ വച്ച് കാണാതായി പാലക്കാട് സ്വദേശിക്ക് വേണ്ടി വ്യാപക തെരച്ചിൽ; പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

കുടുംബത്തിനൊപ്പം വിനോദയാത്ര പോയ കുട്ടിയെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായത്
14 year old palakkad native missing in chikmagalur

ശ്രീനന്ദ

Updated on

ബെംഗളൂരു: പാലക്കാട്ടു നിന്ന് കുടുംബത്തിനൊപ്പം വിനോദയാത്ര പോയ പത്താക്ലാസ് വിദ്യാർഥിനിയെ കാണാതായി. പാലക്കാട്ട് കടമ്പഴിപ്പുറത്ത് സ്വദേശി ശ്രീനന്ദ (14) യെയാണ് ചിക്കമംഗളൂരുവിൽ ചൊവ്വാഴ്ച വൈകിട്ടോടെ വച്ച് കാണാതായത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.

ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തിൽ ആകും തെരച്ചിൽ. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടക്കും.

logo
Metro Vaartha
www.metrovaartha.com