ത​മി​ഴ്നാ​ട്ടി​ൽ 15 മു​ൻ എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ

ത​മി​ഴ്നാ​ട്ടി​ൽ 15 മു​ൻ എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ

അ​ടു​ത്തി​ടെ എ​ൻ​ഡി​എ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ അ​ണ്ണാ ഡി​എം​കെ​യു​ടെ നേ​താ​ക്ക​ളാ​ണ് ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും

ന്യൂ​ഡ​ല്‍ഹി: പ​തി​ന​ഞ്ചു മു​ന്‍ എം​എ​ല്‍എ​മാ​രും ഒ​രു മു​ന്‍ എം​പി​യു​മ​ട​ക്കം ത​മി​ഴ്‌​നാ​ട്ടി​ലെ നി​ര​വ​ധി നേ​താ​ക്ക​ള്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍ന്നു. അ​ടു​ത്തി​ടെ എ​ൻ​ഡി​എ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ അ​ണ്ണാ ഡി​എം​കെ​യു​ടെ നേ​താ​ക്ക​ളാ​ണ് ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും. പാ​ര്‍ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​അ​ണ്ണാ​മ​ലൈ, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, എ​ല്‍.​മു​രു​ഗ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്ന് ഡ​ല്‍ഹി​യി​ലെ ബി​ജെ​പി. ആ​സ്ഥാ​ന​ത്ത് നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ചു.

തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍പോ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ര​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഇ​വ​ര്‍ പാ​ര്‍ട്ടി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​നു​ഭ​വ സ​മ്പ​ത്തു​ള്ള​വ​രാ​ണ് ഇ​വ​രെ​ന്നും ത​മി​ഴ്‌​നാ​ട് അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു. ഇ​ത്ര​യും നേ​താ​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ​വ​ന്ന​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന​കീ​യ​ത​യ്ക്ക്‌ തെ​ളി​വാ​ണെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com