

സ്കൂളിൽ വാതക ചോർച്ച; 16 കുട്ടികൾ ബോധരഹിതരായി
ലക്നൗ: യുപിയിൽ സ്കൂളിൽ 16 കുട്ടികൾ ബോധരഹിതരായി. വാതക ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോധരഹിതരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സാൻഡില ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചോർച്ചയുടെ കാരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് അനുനായ് ഝാ പറഞ്ഞു.
സ്‌കൂൾ പരിസരത്ത് വാതകത്തിന്‍റെ രൂക്ഷഗന്ധം പടർന്നതായും ഇതോടെ നിരവധി കുട്ടികൾ പരിഭ്രാന്തരായി ക്ലാസ് മുറികളിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്തതായി അധികൃതർ പറയുന്നു.