ബിഹാറിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കേസെടുത്തു

സംഭവത്തിന്‍റെ സിസിടി ദൃശ‍്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്
16 year old girl kidnapped case in bihar police registered case
ബിഹാറിൽ 16 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കേസെടുത്തുrepresentative image
Updated on

പട്ന: ബിഹാറിൽ 16 വയസുകാരിയെ പട്ടാപകൽ ബൈക്കിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിക്കും പ്രതികൾക്കുമായുള്ള തെരച്ചിൽ തുടരുകയാണ്.

ബിഹാറിലെ പൂർണിയ ജില്ലയിൽ വ‍്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ രണ്ടംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

രണ്ടംഗ സംഘത്തെ കണ്ട് പേടിച്ചുപോയ കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതികൾ കുട്ടിയുടെ പിന്നാലെ പോവുകയും ബലമായി ബൈക്കിൽ കയറ്റി കടന്നുകളയുകയായിരുന്നു. സംഭവത്തിന്‍റെ സിസിടി ദൃശ‍്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com